Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tribal Villages

ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ ഇ​ര​ട്ടി വി​ല​യ്ക്ക് മ​ദ്യ​വി​ല്‍​പ്പ​ന; 15 ലി​റ്റ​ര്‍ മ​ദ്യ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍

കൊ​ച്ചി: കോ​ത​മം​ഗ​ലം കു​ട്ട​മ്പു​ഴ​യി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍. കു​ട്ട​മ്പു​ഴ ഞാ​യ​പ്പ​ള്ളി സ്വ​ദേ​ശി ഷാ​ജ​ന്‍ ആ​ണ് 15 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മ്മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഷാ​ജ​ന്‍ പി​ടി​യി​ലാ​യ​ത്. മ​ദ്യം ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ജീ​പ്പും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

ബ്ലാ​വ​ന കാ​ട്ടു​പാ​ത​യി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടി​യാ​ണ് ഇ​യാ​ള്‍ ആ​ദി​വാ​സി ഊ​രു​ക​ളി​ലേ​ക്ക് എ​ത്തി​യി​രു​ന്ന​ത്. ഇ​ര​ട്ടി വി​ല ഈ​ടാ​ക്കി​യാ​ണ് മ​ദ്യം ആ​ദി​വാ​സി​ക​ള്‍​ക്ക് വി​റ്റി​രു​ന്ന​ത്.

Latest News

Corehub Up